LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐ ഏറ്റെടുക്കണം- കെ കെ രമ എം എല്‍ എ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് ആവര്‍ത്തിച്ച് ടിപിയുടെ ഭാര്യയും വടകര എം എല്‍ എയുമായ കെ കെ രമ. സി പി എം ആസൂത്രിതമായി നടത്തിയ കൊലപാതകത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊലയാളികളെ തളളിപ്പറയുന്നതിനുപകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ കെ രമ പറഞ്ഞു. 

''ടി പി ഇപ്പോഴും ജീവിക്കുന്നുണ്ട്. ടി പി കടന്നുപോകാത്ത ദിവസം കേരളാ രാഷ്ട്രീയത്തിലില്ല എന്നുതന്നെ പറയാം. അത്രമേല്‍ കേരളാ മനസാക്ഷിയെ മുറിവേല്‍പ്പിച്ച ഒരു സംഭവമായിരുന്നു ടിപിയുടെ കൊലപാതകം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ നേതൃത്വം കൊടുത്ത, പാര്‍ട്ടി നേരിട്ട് നടത്തിയ ഒരു കൊലപാതകമാണ് ടി പിയുടേത്. പത്തുവര്‍ഷം എങ്ങനെ കടന്നുപോയി എന്നത് ഞാനും അത്ഭുതപ്പെടുന്ന ഒരു കാര്യമാണ്. ടി പി ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹം കേരളാ നിയമസഭയിലും ശക്തമായ സാന്നിദ്ധ്യമായി നില്‍ക്കുന്നുണ്ട്.

ഇല്ലാതാക്കിയ വ്യക്തികളുടെ മുന്നില്‍ ടിപി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവസാനത്തെ ആളും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹം. പക്ഷേ ശിക്ഷിക്കപ്പെടുന്നതുപോയിട്ട് അവരിലേക്ക് അന്വേഷണം പോലും എത്തിയിട്ടില്ല. കേസ് ഇപ്പോഴും കോടതിയിലാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങളും എതിര്‍ത്ത് സര്‍ക്കാരും കേസ് കൊടുത്തിട്ടുണ്ട്'- കെ കെ രമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. 2012 മെയ് നാലിന് രാത്രി പത്തുമണിയോടെയാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. കോഴിക്കോട് വടകര വളളിക്കാട് വെച്ച് കാറിലെത്തിയ സംഘം അദ്ദേഹത്തെ ഇടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 51 വെട്ടുകളായിരുന്നു ടി പി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്‌ന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.

76 പേരാണ് ടി പി കൊലപാതകക്കേസില്‍ കസ്റ്റഡിയിലായത്. സി പി എം നേതാക്കളായ പി മോഹനന്‍, കെ കെ രാഗേഷ് തുടങ്ങിയവരും പ്രതികളിലുള്‍പ്പെട്ടവരാണ്. 2014 ജനുവരിയില്‍ കോടതി വിധി പ്രസ്താവിച്ചു. 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ മൂന്നുവര്‍ഷം തടവിനും ശിക്ഷിച്ചു. പി മോഹനനെ വെറുതെ വിട്ടു. സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്ദന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ടു. കൊവിഡ് വ്യാപനം കടക്കിലെടുക്ക് കേസിലെ മുഖ്യപ്രതി കൊടി സുനി ഒഴികെ മറ്റുളളവര്‍ക്ക് കോടതി പരോള്‍ അനുവദിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More