LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ണാടകയില്‍ കൃസ്ത്യന്‍ പള്ളി തകര്‍ത്ത് ഹനുമാന്‍ ചിത്രം സ്ഥാപിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കൃസ്ത്യന്‍ പള്ളി തകര്‍ത്ത് ഹനുമാന്‍ ചിത്രം സ്ഥാപിച്ചു. കര്‍ണാടകയിലെ പേരഡ്കയിലാണ് ഹിന്ദുത്വവാദികള്‍ പള്ളി തകര്‍ക്കുകയും കുരിശ് നശിപ്പിക്കുകയും ചെയ്തത്. ഹനുമാന്‍ ചിത്രത്തോടൊപ്പം കാവി കൊടിയും അക്രമികള്‍ പള്ളിക്കുള്ളില്‍ സ്ഥാപിച്ചു. പള്ളിയിലെ പുരോഹിതര്‍ നല്‍കിയ പരാതിയില്‍ കടബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് ഒന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. അര്‍ദ്ധ രാത്രിയില്‍ അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളിയില്‍ അതിക്രമിച്ച കയറിയ സംഘം പള്ളിയില്‍ മോഷണം നടത്തിയതായും ആരോപണമുണ്ട് .

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടി വരികയാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More