തൃശൂര്‍: പൂരവും വെടിക്കെട്ടും കാണാന്‍ പരമാവധിപേർക്ക് സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. എന്നാല്‍ സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിനു ഇത്തവണയും ഇളവ് നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസിവ് കണ്‍ട്രോളര്‍ അറിയിച്ചു. സുപ്രീംകോടതി വിധി എല്ലാവരും അനുസരിക്കണമെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ. പി കെ റാണ കൂട്ടിച്ചേര്‍ത്തു. അതേസമയം, കാലാനുസൃതമായ മാറ്റം വെടിക്കെട്ടിന്റെ നടത്തിപ്പിലുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ടിന്‍റെ ഭാഗമായി വൈകുന്നേരം 4 മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. അതേസമയം, തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. തിങ്കളാഴ്ച ഉച്ചയോടെ ചമയപ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം നാലാം തിയതിയായിരുന്നു തൃശൂര്‍ പൂരത്തിന് കൊടിയേറിയത്. ആദ്യം പാറമേക്കാവിലും തുടര്‍ന്ന് തിരുവമ്പാടിയിലും കൊടിയേറ്റ് നടന്നു. അതോടെ എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകള്‍ നടന്നു. ശേഷം പാറമേക്കാവ് പെരുമനത്തിന്‍റെ നേതൃത്വത്തില്‍ കൊക്കര്‍ണിയില്‍ ആറാടി. ഇനിയാണ് സാമ്പിള്‍ വെടിക്കെട്ട്. 10ന് പൂരവും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും എല്ലാവിധ അചാരനുഷ്ഠാങ്ങളോടെയും പൂരം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര നഗരി അപ്പാടെ കൊട്ടിയടച്ചിരുന്നു. ഈ വര്‍ഷവും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൂര പ്രേമികള്‍ക്ക് പൂര നഗരിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.