തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കടയില്‍ തീപിടിത്തം. ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള കടക്കാണ് തീ പിടിച്ചത്. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 32 ബൈക്കുകള്‍ കത്തിനശിച്ചു. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. ബൈപ്പാസ് വഴി പോകുന്ന യാത്രക്കാരാണ് കെട്ടിടത്തിൽ നിന്ന് പുകവരുന്നത് ആദ്യം കണ്ടത്. ഷോറൂമിനോട് ചേര്‍ന്ന് വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തീപിടുത്തത്തിന്‍റെ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ് പറഞ്ഞു. ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകതകള്‍ സംഭവിച്ചതാണോയെന്ന് പരിശോധിക്കണമെന്നും പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന്‍റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.