LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

ഡെറാഡൂണ്‍: ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ സവര്‍ണ്ണ ജാതിയില്‍പ്പെട്ട കുട്ടികള്‍ വിസമ്മതിച്ച സ്‌കൂളിലെത്തി ഭക്ഷണം കഴിച്ച് ജില്ലാ കളക്ടര്‍. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലാണ് സംഭവം. ജില്ലാ കളക്ടര്‍ നരേന്ദ്ര സിംഗ് ബണ്ഡാരിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്‌കൂളിലെത്തി ഭക്ഷണം കഴിച്ചത്. കുട്ടികളുടെ മനസില്‍നിന്ന് ജാതിവെറി മായ്ച്ചുകളയാനാണ് താന്‍ സ്‌കൂളിലെത്തി അതേ ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ സുഖിദാംഗ് സര്‍ക്കാര്‍ സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികളാണ് ദളിത് പാചകക്കാരിയുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഡിസംബറിലും ഇതേ സ്‌കൂളില്‍ സമാന സംഭവമുണ്ടായിരുന്നു. ദളിത് വിഭാഗത്തില്‍നിന്നുളള സുനിതാ ദേവി എന്ന സ്ത്രീയാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി ഭക്ഷണം തയാറാക്കിയിരുന്നത്. അന്ന് നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞിരുന്നു. അടുത്ത ദിവസംതന്നെ സുനിതയെ ജോലിയില്‍നിന്ന് നീക്കിയത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇടപെട്ടാണ് സുനിതയെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തയാറായില്ലെങ്കില്‍ ടി സി നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ പ്രേം സിംഗ് പറഞ്ഞു. ഇത്തരം വിവേചനങ്ങള്‍ സ്‌കൂളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More