ഉനയില്‍ 2016-ല്‍ ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിയത്. അതിനുശേഷം നിരവധി ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദളിതരെ അപമാനിക്കുന്ന വീഡിയോ കണ്ടതിനുശേഷമാണ് അവര്‍ ആത്മഹത്യയ്ക്കുശ്രമിച്ചതെന്ന് ഇരകളിലൊരാളുടെ പിതാവ് എന്നോട് പറഞ്ഞിരുന്നു
ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിലെ ജാതിവിവേചനത്തിന്റെ വാർത്ത പുറത്തുവന്നത്. പഞ്ചായത്തുകിണറില്‍ നിന്ന് വെളളമെടുക്കാനും ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ വീട് വയ്ക്കാനുമൊന്നും പരിസരവാസികള്‍ സമ്മതിക്കുന്നില്ലെന്നാണ് പട്ടികജാതി കുടുംബങ്ങളുടെ പരാതി.