LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യു; ബിജെപി നേതാവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

മുംബൈ: എന്‍ സി പി നേതാവ് സുപ്രിയാ സുലെക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീല്‍. രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി അടുക്കള ജോലി ചെയ്യണമെന്നാണ് ചന്ദ്രകാന്ത് പാട്ടീലിന്‍റെ ഉപദേശം. മഹാരാഷ്ട്രയില്‍ നടക്കുന്ന ഒ ബി സി റിസര്‍വേഷനുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ചന്ദ്രകാന്ത് പാട്ടീലിന്‍റെ പ്രസ്താവന. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ഒ ബി സി സംവരണത്തിന് സുപ്രീംകോടതിയിൽ നിന്ന് എങ്ങനെയാണ് ഇളവ് ലഭിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുകയും അവിടെ വെച്ച് ഒരാളുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു -  പാർട്ടി യോഗത്തിൽ സുപ്രിയ സുലെ പറഞ്ഞു. "നിങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിൽ? വീട്ടിൽ പോയി പാചകം ചെയ്യുക. നിങ്ങൾ രാഷ്ട്രീയത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ഒരു മുഖ്യമന്ത്രിയെ എങ്ങനെ കാണണമെന്ന് പഠിക്കുക. നിങ്ങൾ ഡൽഹിയിലേക്കോ നരകത്തിലേക്കോ പോകുക. പക്ഷെ ഞങ്ങള്‍ക്ക് സംവരണം ആവശ്യമാണ്" - എന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനെതിരെ  സുപ്രിയ സുലെയുടെ ഭർത്താവ് സദാനന്ദ് സുലെ രംഗത്തെത്തി. സുപ്രിയ എന്‍റെ ഭാര്യയായതില്‍ ഏറെ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. അടിമുടി സ്ത്രീ വിരുദ്ധരായ ബിജെപിയുടെ നേതാക്കള്‍ക്ക് അത് മനസിലാകില്ല. അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയെന്നതാണ് അവരുടെ രീതി. എന്‍റെ ഭാര്യ മികച്ച ഒരു അമ്മയും  അതിനെക്കാള്‍ മികച്ച ഒരു രാഷ്ട്രീയ നേതാവുമാണ്. അതേപോലെ കഠിനാധ്വാനം ചെയ്ത പൊരുതി ജീവിക്കുന്ന സ്ത്രീകളുടെ രാജ്യം കൂടിയാണ് ഇന്ത്യ. അത് മനസിലാകാത്ത ഏക വിഭാഗമാണ്‌ ബിജെപിക്കാര്‍. ചന്ദ്രകാന്ത് പാട്ടിലിന്‍റെ പരാമര്‍ശം രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും അപമാനമാണെന്നാണ് സദാനന്ദ് സുലെ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More