LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നായയെ നടത്താല്‍ അത്ലറ്റുകളെ സ്റ്റേഡിയത്തിന് പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

ഡല്‍ഹി: സ്വന്തം വളര്‍ത്തു നായക്ക് വ്യയാമം ചെയ്യാന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്ന് കായികതാരങ്ങളെ പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ശിക്ഷാ നടപടിയുടെ ഭാഗമായി രണ്ട് സംസ്ഥാനങ്ങളിലേക്കായി സ്ഥലം മാറ്റി. ഡല്‍ഹി സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാര്‍, ഐ എ എസ് ഓഫീസറും സഞ്ജീവ് ഖിര്‍വാറിന്റെ ഭാര്യയുമായ റിങ്കു ദുഗ്ഗ എന്നിവര്‍ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. സഞ്ജീവിനെ ലഡാക്കിലേക്കും റിങ്കുവിനെ അരുണാചല്‍ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്. 

ദമ്പതികള്‍ തങ്ങളുടെ സായാഹ്ന നടത്തത്തിനിടെ നായയുടെ വ്യായാമം കൂടി ലക്ഷ്യം വെച്ചാണ് വൈകീട്ട് ത്യാഗരാജ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. വളര്‍ത്തുനായയെ സ്വതന്ത്രമായി  സ്റ്റേഡിയത്തില്‍ വിട്ടതോടെ ഉപദ്രവം ഭയന്ന് കായിക താരങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ കഴിയാതെയായി. നേരത്തെ രാത്രി 8. 30 വരെ പരിശീലനത്തിന് അനുവദിച്ചിരുന്നുവെങ്കിലും  ഐ എ എസ് ദമ്പതികള്‍ നായയുമൊന്നിച്ച് സ്റ്റേഡിയത്തില്‍ വരാന്‍ തുടങ്ങിയതോടെ കായിക താരങ്ങള്‍ക്കുള്ള സമയം വെട്ടിക്കുറക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഐ എ എസ് ദമ്പതികള്‍ ഉള്ളപ്പോള്‍ അത്ലറ്റുകളെയും പരിശീലകരെയും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നില്ല എന്ന് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ്‌ ആഭ്യന്തര വകുപ്പ് സഞ്ജീവ് ഖിര്‍വാറിനെതിരെ നടപടി സ്വീകരിച്ചത്. കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി ഡല്‍ഹിയിലെ എല്ലാ സ്റ്റേഡിയങ്ങളും രാത്രി പത്തുമണി വരെ തുറന്നുകൊടുക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More