കൊവിഡ് രോഗബാധ ഗൾഫ് രാജ്യങ്ങളിൽ അനിയന്ത്രിതമാകുന്നു. കുവൈത്തിൽ 55 പേർക്കും ഖത്തറിൽ 166 പേർക്കും രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി. ഇന്ന് രോഗം സ്ഥരീകരിച്ചവിരിൽ 37 പേർ ഇന്ത്യക്കാരാണ്. 51 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 4 പേർക്ക് രോഗം പകർന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല.
ഇന്ന് 166 പേർക്ക് കൊവിഡ് പകർന്നതോടെ ഖത്തറിൽ സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി. ഇവരിൽ പ്രവാസി തൊഴിലാളികളും ഉൾപ്പെടും. അതേസമയം വ്യാഴാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ച് ഖത്തറിൽ ഇതുവരെ 6 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 28 രോഗം ഭേദമായി. ഖത്തിറിൽ നാൽപ്പത്തിഅയ്യാരിത്തോളം പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.