LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജൂറി ഹോം സിനിമ കണ്ടിട്ടില്ല, കണ്ടിരുന്നെങ്കില്‍ അത് ഒഴിവാക്കില്ലായിരുന്നു- ഇന്ദ്രന്‍സ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് 'ഹോം' എന്ന സിനിമയെ പൂര്‍ണ്ണമായി തഴഞ്ഞതില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ചിത്രത്തെ ഒഴിവാക്കാനായി അവര്‍ നേരത്തെ തന്നെ കാരണം കണ്ടുവച്ചിട്ടുണ്ടാവാമെന്നും ജൂറിയിലെ അംഗങ്ങള്‍ ഹോം കണ്ടിട്ടുണ്ടാവില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

'അവര് സിനിമ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കണ്ടവരൊക്കെയാണ് അഭിപ്രായം പറയുന്നത്. ചിലപ്പോള്‍ അവര്‍ക്ക് കാണാനുളള അവസരമുണ്ടായിക്കാണില്ല. എന്റെ കഥാപാത്രത്തിനപ്പുറത്തേക്ക് ആ സിനിമയ്ക്ക് അംഗീകാരം ലഭിക്കുമെന്നും സിനിമയെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. അതുണ്ടാവാത്തതില്‍ വിഷമമുണ്ട്. അവര് അതിന് വേറേ കാരണങ്ങളായിരിക്കാം കണ്ടുവച്ചിരിക്കുന്നത്. ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കില്ലല്ലോ?  സിനിമയുടെ പ്രൊഡ്യൂസര്‍ക്കെതിരെ വന്നത് ആരോപണമാണെന്നല്ലേ എല്ലാവരും പറയുന്നത്. അപ്പോള്‍ അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ വീണ്ടും സിനിമയെ പരിഗണിക്കുമോ? എല്ലാവരെയും വിളിച്ചിരുത്തി സിനിമ കാണിക്കുമോ? സിനിമയെ ഒഴിവാക്കാന്‍ നേരത്തെ, കാരണം കണ്ടുവച്ചിട്ടുണ്ടാവാം'- ഇന്ദ്രന്‍സ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇപ്പോള്‍ അവാര്‍ഡ് കിട്ടിയവരൊക്കെ എനിക്ക് വേണ്ടപ്പെട്ടവര്‍തന്നെയാണ്. അവര്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമേയുളളു. നമ്മുടെ സിനിമയില്‍ പ്രതീക്ഷയുണ്ടായിരുന്നു. അതില്‍ നിരാശരായതിന്റെ ഒരു വിഷമം. കലാകാരന്മാരെയൊക്കെ കൈവെളളയില്‍ കൊണ്ടുനടക്കുന്നു എന്ന് പറയുന്ന സര്‍ക്കാരുളളപ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാലോചിക്കുമ്പോള്‍ സങ്കടമാണ്. സിനിമ കണ്ടിട്ടുണ്ടെങ്കില്‍ അവരത് ഒഴിവാക്കില്ലായിരുന്നു എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് അവര് കണ്ടിട്ടുണ്ടാവില്ലെന്ന് ഞാന്‍ പറഞ്ഞത്- ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോം സിനിമയുടെ നിര്‍മ്മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സ പറഞ്ഞു. മികച്ച നടനെ തെരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടുളള കാര്യമായിരുന്നെന്നും ജോജു ജോര്‍ജ്ജും ബിജു മേനോനും രണ്ട് വ്യത്യസ്ത തരത്തിലുളള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണ് അവതരിപ്പിച്ചതെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞു. ഡോ. കെ ഗോപിനാഥന്‍, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക്, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. 

ഹോം പുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിളളയ്ക്കും അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം തഴയപ്പെട്ടതോടെ ചിത്രത്തിനും നടന്‍ ഇന്ദ്രന്‍സിനും പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിജയ് ബാബുവിന്റെ പീഡനക്കേസാണ് ചിത്രം തഴയപ്പെടാനുണ്ടായ കാരണം എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന പ്രധാന ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More