LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ; ഡിജിപിക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുളള നിയന്ത്രണം കർശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാർ. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകി. 2020-ൽ നിലവിൽവന്ന ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷൻ സർക്കാരിനെ സമീപിക്കുകയായിരുന്നു. അതിനെത്തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്സവപ്പറമ്പുകളിലും മത ചടങ്ങുകളിലുമെല്ലാം ഈ നിയന്ത്രണങ്ങൾ ബാധകമാണ്. 

കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കുമെല്ലാം ഉച്ചഭാഷിണിയിൽിനിന്നുളള അമിതമായ ശബ്ദം മൂലം ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 2020-ലെ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പ്രകാരം സർക്കാരിന്റെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിൽ രാത്രി പത്തുമണി മുതൽ പുലർച്ചെ ആറുമണി വരെ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ തുടങ്ങിയ അടച്ചിട്ട ഇടങ്ങളിൽ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതിയുളളു. ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More