LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

18 വര്‍ഷത്തെ തപസ്യ നിഷ്ഫലമായി; രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ നഗ്മ

ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിട്ടും ലഭിക്കാതെ പോയ നേതാക്കളാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ, കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര, രാജസ്ഥാന്‍ എംഎല്‍എ സന്യം ലോധ തുടങ്ങിയ നേതാക്കളാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

'2003/4 കാലത്ത് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരമില്ലാതിരുന്ന കാലത്താണ് എനിക്ക് സീറ്റ് വാഗ്ദാനം ചെയ്തത്. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ പതിനെട്ട് വര്‍ഷമായി. ഇത്തവണ ഇമ്രാന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍  ഇടംപിടിച്ചു. എനിക്ക് അതിനുളള അര്‍ഹതയില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്'-എന്നായിരുന്നു നഗ്മയുടെ ട്വീറ്റ്. ഇമ്രാന്റെ മുന്നില്‍ 18 വര്‍ഷം നീണ്ട തപസ്യ നിഷ്ഫലമായെന്നും നഗ്മ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ജി 23 നേതാക്കളായ ഗുലാം  നബി ആസാദിനും ആനന്ദ് ശര്‍മ്മയ്ക്കും സീറ്റില്ല. മുകുള്‍ വാസ്‌നികിന് രാജസ്ഥാനില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. പി ചിദംബരത്തിന് തമിഴ്‌നാട്ടിലും ജയ്‌റാം രമേശിന് കര്‍ണാടകയിലും സീറ്റ് നല്‍കി. രണ്‍ദീപ് സിംഗ് സുര്‍ജേവാല, രാജീവ് ശുക്ല, അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി തുടങ്ങിയവരാണ് മറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More