LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബസില്‍വെച്ച് ശല്യംചെയ്തയാളെ ഇടിച്ചിട്ട് യുവതി

വയനാട്: ബസ് യാത്രക്കിടെ തന്നെ ശല്യംചെയ്തയാളെ ഇടിച്ചിട്ട് യാത്രക്കാരി. വയനാട് പടിഞ്ഞാറത്തറയ്ക്ക് സമീപമാണ് സംഭവം. മധ്യവയസ്‌കന്‍ ബസില്‍വെച്ച് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതോടെയാണ് യുവതി ഇയാളെ കായികമായി നേരിട്ടത്. വയനാട് പനമരത്തിനടുത്ത് കാപ്പുഞ്ചാല്‍ സ്വദേശിയായ സന്ധ്യയാണ് ശല്യക്കാരനെ ശക്തമായി നേരിട്ടത്. 

ഇന്നലെ പടിഞ്ഞാറത്തറ ടൗണിലുണ്ടായിരുന്ന സ്വകാര്യ ബസില്‍വെച്ചാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. ബസില്‍ കയറിയ സന്ധ്യ മുന്‍വശത്തെ വാതിലിനുസമീപമുളള സീറ്റിലാണ് ഇരുന്നത്. അതിനിടെ മദ്യപിച്ചെത്തിയ ആള്‍ സന്ധ്യക്കൊപ്പം ഇരുന്നു. ചേഷ്ടകള്‍ കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല. ബസ് ജീവനക്കാരും യാത്രക്കാരും യുവതിക്ക് പിന്തുണയുമായി എത്തിയതോടെ ബസില്‍നിന്ന് ഇറങ്ങിയ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് ബസിനരികിലെത്തി ജനലിലൂടെ കവിളില്‍ തൊട്ടപ്പോഴാണ് സന്ധ്യ ബസില്‍നിന്ന് ഇറങ്ങി ഇയാളെ കായികമായി നേരിട്ടത്. ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുതെന്നും പ്രതികരിക്കില്ലെന്ന് വിചാരിച്ചാണോ ഇങ്ങനെ പെരുമാറുന്നതെന്നും ചോദിച്ചാണ് സന്ധ്യ ഇയാളെ ഇടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സന്ധ്യക്ക് സമൂഹമാധ്യമങ്ങളില്‍നിന്നും വലിയ തോതിലുളള പിന്തുണയാണ് ലഭിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More