LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൈന്യത്തെ അയക്കുകയല്ല, ജനഹൃദയത്തെ കീഴടക്കുകയാണ് കാശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ചെയ്യേണ്ടത്- ഫാറൂഖ് അബ്ദുള്ള

ഡല്‍ഹി: ''സൈന്യത്തെ എത്ര വേണമെങ്കിലും അയച്ചോളൂ പക്ഷേ ജമ്മുകാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ ജനങ്ങളുടെ ഹൃദയം കീഴടക്കിയേ പറ്റൂ'' മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടേതാണ് വാക്കുകള്‍. ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം യുദ്ധത്തിലൂടെ സാധ്യമല്ല. നാം നമ്മുടെ അയല്‍ക്കാരോട് സംസാരിക്കണം. സമാധാനത്തോടെ ജീവിക്കണമെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെടണം- മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.   

''ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലീങ്ങളാണ്. അല്ലാതെ ചൈനീസ് മുസ്ലീങ്ങളോ റഷ്യന്‍ മുസ്ലീങ്ങളോ അല്ല. ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കൂ''- ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നയത്തെ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തിയും വിമര്‍ശിച്ചു. ഫാറൂഖ് അബ്ദുള്ളക്കെതിരായ ഇ ഡി നടപടി ജമ്മുകാശ്മീരിലെ പ്രതിപക്ഷ സഖ്യമായ ഗൂപ്കാര്‍ മുന്നണിയെ ബിജെപി ഭയപ്പെടുന്നതിന്റെ സൂചനയാണ് എന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനു (ജെ കെ സി എ) മായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസില്‍ ഫാറൂഖ് അബ്ദുള്ളക്ക് എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. നാളെ ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് ഫാറൂഖ് അബ്ദുള്ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന് പിന്നാലെയാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. എന്നാല്‍ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തോട് സഹകരിക്കുമെന്ന്  ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.   

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More