LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസഭാ തെരഞ്ഞടുപ്പ് ജൂണ്‍ 10-ന്; ഗുലാം നബിക്കും ആനന്ദ്‌ ശര്‍മ്മക്കും സീറ്റില്ല; നിര്‍മ്മലാ സീതാരാമനും പീയൂഷ് ഗോയലും മത്സരിക്കും

ഡല്‍ഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 10- ന്  നടക്കും. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുക. 

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആറ് അംഗങ്ങളാണ് യുപിയില്‍ നിന്ന് രാജ്യസഭയിലെത്തുക. കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും  മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോ സീറ്റുവീതവുമാണ് ബിജെപിക്ക് ലഭിക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഇന്നലെ പുറത്തുവിട്ട കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം  നബി ആസാദ് പുറത്തായി. ജി 23 യുടെ മറ്റൊരു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മയ്ക്കും സീറ്റില്ല. പി ചിദംബരത്തിന് തമിഴ്‌നാട്ടിലും ജയ്‌റാം രമേശിന് കര്‍ണാടകയിലും സീറ്റ് നല്‍കി. മുകുള്‍ വാസ്‌നികിന് രാജസ്ഥാനില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, രാജീവ് ശുക്ല, അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി തുടങ്ങിയവരാണ് മറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More