LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയില്‍ കണ്ണന്താനത്തിന്റെ ടേം കഴിഞ്ഞു?, സീറ്റ് നല്‍കാതെ ബിജെപി

ഡല്‍ഹി: മുന്‍ കേന്ദ്ര സഹമന്ത്രിയും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവും നിലവില്‍ രാജ്യസഭാംഗവുമായ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന് സീറ്റ് നിഷേധിച്ച് ബിജെപി. ഇടത് സ്വതന്ത്രനായി മത്സരിച്ച് സംസ്ഥാന നിയമസഭാംഗമായ അല്‍ഫോന്‍സ്‌ കണ്ണന്താനം കൂടുതല്‍ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിക്കും എന്ന പ്രസ്താവന ഇറക്കിയാണ് ബിജെപിയില്‍ ചേര്‍ന്നത്. 2014-ല്‍ അധികാരത്തില്‍ വന്ന ഒന്നാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ കാലാവധി അവസാനിച്ച അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനെ ഇത്തവണ രാജ്യസഭയിലേക്ക് ബിജെപി പരിഗണിച്ചില്ല. 

തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പുറത്തുവിട്ട പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി, അല്‍ഫോന്‍സ്‌ കണ്ണന്താനം എന്നിവര്‍ക്ക് അവസരം നല്‍കിയിട്ടില്ല. കേരളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടവര്‍ക്കെല്ലാം ഓരോ തവണ മാത്രമാണ് അവസരം നല്‍കിയത്.

മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, അല്‍ഫോന്‍സ്‌ കണ്ണന്താനം എന്നിവര്‍ ആ പട്ടികയില്‍ വരും. ഇപ്പോഴത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഈ ടേം കഴിഞ്ഞാല്‍ അവസരം ലഭിക്കില്ല എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ ബിജെപിയിലെ രാഷ്ട്രീയ കരിയര്‍ അവസാനിക്കുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം എ പി അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചതുപോലെ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ഏതെങ്കിലും ബോഡികളില്‍ അവസരം ലഭിക്കുമോ എന്ന അന്വേഷണം അല്‍ഫോന്‍സ്‌ കണ്ണന്താനം നടത്തുന്നുണ്ട് എന്നാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ്  പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ആറ് അംഗങ്ങളാണ് യുപിയില്‍ നിന്ന് രാജ്യസഭയിലെത്തുക. കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും  മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോ സീറ്റുവീതവുമാണ് ബിജെപിക്ക് ലഭിക്കുക. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More