LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവിനെതിരെ കേസ് എടുക്കണം -ആം ആദ്മി

ഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവും എല്‍ എല്‍ എയുമായ കെ എസ് ഈശ്വരപ്പക്കെതിരെ കേസ് എടുക്കണമെന്ന് എ എ പിയുടെ രാജ്യസഭ എം. പി. സഞ്ജയ് സിങ്. കാവി പതാക ഇന്ത്യയുടെ ദേശീയ പതാകയായി മാറുമെന്ന ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെയാണ് സഞ്ജയ് സിങ് രംഗത്തെത്തിയത്. ഈശ്വരപ്പക്കെതിരെ ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 50 വർഷത്തിലേറെയായി ആർഎസ്‌എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. ബിജെപി ദേശീയ പതാകയെ എതിർക്കുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ബിജെപി ആഗ്രഹിക്കുന്നത് ദേശീയ പതാകയേയും കാവിവത്കരിക്കമെന്നാണ്. ഇതിന്‍റെ ഉദാഹരണമാണ് ഈശ്വരപ്പയുടെ പ്രസ്തവാന - സഞ്ജയ് സിങ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ഷങ്ങളായി കാവി കൊടിയെ സ്നേഹിക്കുകയാണ്. ഒരിക്കല്‍ ഈ കൊടി ദേശീയ പതാകയായി മാറും. അതിനായി എല്ലാവരും കാത്തിരിക്കണമെന്നാണ് മുന്‍ മന്ത്രി കൂടിയായ ഈശ്വരപ്പ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ബിജെപി ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ദേശിയതയെ കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് സാമൂഹിക മധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More