LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കശ്മീര്‍കൊല: സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അമിത് ഷാ രാജിവെച്ച് പുറത്ത് പോകണം- സുബ്രഹ്മണ്യൻ സ്വാമി

ഡല്‍ഹി: കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച്  പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അമിത് ഷാക്ക് സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്.

'ജമ്മുകശ്മീരിന്‍റെ സ്വയം ഭരണാധികാരം (ആര്‍ട്ടിക്കള്‍ 370)  എടുത്ത് കളഞ്ഞതുമുതല്‍ സാധാരണക്കാര്‍ക്കെതിരെയുള്ള അതിക്രമം കൂടിവരികയാണ്. ദിവസേന ഓരോ ഹിന്ദുക്കള്‍ മരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമിതാ ഷായോട് രാജി ആവശ്യപ്പെടുകയാണ്. ക്രിക്കറ്റിന് അമിത പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന് കായിക വകുപ്പാണ് നല്‍കേണ്ടത്' - എന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം കാണാൻ അമിത് ഷായും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരിഹാസം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കശ്മീരി പണ്ഡിറ്റുകളെയാണ് ഭീകരവാദികള്‍ തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നാണ് ഭീകരവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജനങ്ങള്‍ കൊല്ലപ്പെടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരു മാര്‍ഗമായാണ് കശ്മീരിനെ ബിജെപിക്കാര്‍ കണ്ടത്. കശ്മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യപ്പെടുകയാണ്. അവരെ സംരക്ഷിക്കേണ്ടവർ പക്ഷേ സിനിമയുടെ പ്രമോഷന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടൽ നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More