LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഞങ്ങളാണ് ഇവിടെ ഭരിക്കുന്നത്' - ബിജെപിക്ക് താക്കീതുമായി സഞ്ജയ്‌ റാവത്ത്

മുംബൈ: ബിജെപിക്ക് താക്കീതുമായി ശിവസേന നേതാവും എം പിയുമായ സഞ്ജയ്‌ റാവത്ത്. മഹാരാഷ്ട്ര ഭരിക്കുന്നത് മഹാ വികാസ് അഘാഡിയാണ്. ബിജെപി അത് മറക്കരുത്. വോട്ടിനായി കോടികളുടെ കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നതെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ഇരു മുന്നണികള്‍ക്കിടയിലും പ്രശ്നം ഉടലെടുത്തതിനെ തുടര്‍ന്നാണ്‌ സഞ്ജയ്‌ റാവത്തിന്‍റെ താക്കീത്. മഹാ വികാസ് അഘാഡിയിലെ ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർക്ക് രാജ്യസഭയിലേക്ക് ഓരോ സീറ്റുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. എന്നാല്‍ ഇത്തവണ രാജ്യാസഭാ സ്ഥാനാര്‍ഥിയായി ഒരാളെ കൂടി പരിഗണിക്കാന്‍ ബിജെപി തീരുമാനിച്ചു. ഈ സീറ്റില്‍ ജയിക്കണമെങ്കില്‍ മഹാ വികാസ് അഘാഡിയുടെ വോട്ട് ആവശ്യമാണ്. ഇതിനെതിരെയാണ് സഞ്ജയ്‌ റാവത്ത് രംഗത്തെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപി കുതിരക്കച്ചവടത്തിലൂടെ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി അന്വേഷണ ഏജന്‍സികളെയും പണവും ഉപയോഗിക്കും. എന്നാല്‍ സംസ്ഥാനത്ത് അധികാരത്തിലുള്ളത് ഞങ്ങളാണെന്ന് മറക്കരുത്. ഇതിനെ എല്ലാ രീതിയിലും പ്രതിരോധിക്കാന്‍ മഹാ വികാസ് അഘാഡി മുന്നണി ശ്രമിക്കും -സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വസതിയിൽ ഇരുകൂട്ടരും യോഗം ചേർന്നിരുന്നു. എൻസിപിയുടെ ഛഗൻ ഭുജ്ബലാണ് മഹാ വികാസ് അഘാഡിയെ പ്രതിനിധികരീച്ച് പങ്കെടുത്തത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More