LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി വേട്ടയാടുന്നവരുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കും- കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍

ബംഗളുരു: ബിജെപി വേട്ടയാടുന്നവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാർ വേട്ടയാടുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുളള സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. 2023-ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍മ്മ പദ്ധതി തീരുമാനിക്കാനായി ചേര്‍ന്ന ദ്വിദിന കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

'ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുറിവേറ്റ സമുദായങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കുംവേണ്ടി ഞങ്ങള്‍ നിലകൊളളും. കളളക്കേസുകള്‍ ചുമത്തി ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കുംവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. കര്‍ണാടകയിലെ വര്‍ഗീയ ദ്രുവീകരണം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കര്‍ണാടകയുടെയും ബംഗളുരുവിന്റെയും പ്രശസ്തി സംരക്ഷിക്കപ്പെടേണ്ടതാണ്. കര്‍ണാടകയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'- ഡി കെ ശിവകുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയിലെ ഹിജാബ് വിവാദം, ക്ഷേത്രങ്ങളുടെ സമീപം മുസ്ലീം കച്ചവടക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തല്‍, ക്രിസ്ത്യന്‍ പളളികള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് പാര്‍ട്ടിക്കുളളില്‍നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രണ്ടുമാസംമുന്‍പ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്ത യോഗത്തില്‍, ഹിന്ദുത്വവാദികള്‍ ലക്ഷ്യമിടുന്ന സമുദായങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  സിദ്ധരാമയ്യയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കമുളള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More