LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു, ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദിനും ഭാര്യക്കുമെതിരായ ബിജെപി നേതാക്കളുടെ മോശം പരാമര്‍ശം വിവാദമായതിനുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പ് വിദ്വേഷം മാത്രമേ വളര്‍ത്തുകയുളളു എന്നും സ്‌നേഹവും സാഹോദര്യവും മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുകയുളളു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപിച്ച 'ഭാരത് ജോഡോ യാത്ര' യുടെ ആസൂത്രണവും തയ്യാറെടുപ്പും ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിനുശേഷവും രാഹുല്‍ ഗാന്ധി ഇന്ത്യ ബിജെപി വളര്‍ത്തുന്ന വെറുപ്പിനും വിദ്വേഷത്തിനുമെതിരായി ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ മോശം പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ വിദേശകാര്യ  മന്ത്രാലയം പ്രതിഷേധമറിയിച്ചത്.

ഇസ്ലാം മത വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്നുമാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അല്‍ ഖലീലിയും പ്രതിഷേധം വ്യക്തമാക്കിയുളള കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രവാചകനും ഭാര്യക്കുമെതിരായ പരാമര്‍ശം ലോകത്തുളള ഓരോ മുസ്ലീമിനുമെതിരായ യുദ്ധപ്രഖ്യാപനമാണ് എന്നാണ് ഖലീലി ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More