LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്

ലഖ്നൌ: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. രാംപുര്‍, അസംഗഢ്, എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അസംഖാനും  അഖിലേഷ് യാദവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും രാജിവെച്ചിരുന്നു. ഈ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളായ രാംപുര്‍, അസംഗഢ് മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ കൃത്യമായ കണക്ക് കൂട്ടലുകള്‍ വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടന്നാണ് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പട്ടത്. 

ഈ ആവശ്യം മുന്‍ നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യു പി യില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചരണ പരിപാടികള്‍ എകോപ്പിക്കുകയും 50 ശതമാനം സ്ത്രീ പ്രാധിനിധ്യവും മികച്ച വാഗ്ദാനങ്ങളും നല്‍കുകയും ചെയ്തിരുന്നെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ നിരന്തമായി പരാജയം സംഭവിച്ചാല്‍ അണികള്‍ക്ക് പാര്‍ട്ടിയിലുള്ള പ്രതീക്ഷ നഷ്ടമാകുമെന്നും അതിനാല്‍ കോണ്‍ഗ്രസിനുള്ളില്‍ നയപരമായ തീരുമാനങ്ങള്‍ ആവശ്യമാണെന്നും നേതാക്കള്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്ഥാനാർത്ഥി നിർണയവും പ്രചാരണ പ്രവർത്തനങ്ങളുമായി ബിഎസ്പിയും ബിജെപിയും മണ്ഡലങ്ങളില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടിയില്‍ പ്രതിസന്ധികള്‍ ഉടലെടുത്തിരിക്കുകയാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ജൂണ്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More