LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഗ്നിപഥ്; എ എ റഹീം എംപിയെ റോഡിലൂടെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്- ഡി വൈ എഫ് ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ജന്ദര്‍ മന്ദറില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയുള്‍പ്പെടെയുളളവരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. എ എ റഹീമും ഡി വൈ എഫ് ഐയുടെ വനിതാ നേതാക്കളുമുള്‍പ്പെടെയുളളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും എ എ റഹീം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വളരെ ക്രൂരമായി, ജനാധിപത്യ വിരുദ്ധമായാണ് ഡല്‍ഹി പൊലീസ് പെരുമാറിയത്. സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ജനാധിപത്യപരമായി, നിരായുധരായി സമരം ചെയ്ത എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടേയും പ്രവര്‍ത്തകരെയാണ് പൊലീസ് ആക്രമിച്ചത്. ഒരു വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വരെ വലിച്ചുകീറി. എംപിയാണെന്നറിഞ്ഞിട്ടും എനിക്കെതിരെയും പൊലീസ് അതിക്രമമുണ്ടായി. ഒരു സംശയവുംവേണ്ട ഞങ്ങള്‍ ഈ തെരുവിലേക്ക് മടങ്ങിവരും. ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ യുവതീ-യുവാക്കള്‍ രംഗത്തുവരും. മോദിയുടെ പൊലീസിന് ഞങ്ങളെ തടയാനാവില്ല.'-എ എ റഹീം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More