LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

പാരിസ്: നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണമെന്ന മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി. നീന്തല്‍ കുളങ്ങളില്‍ ഒരു വിഭാഗം സ്ത്രീകള്‍ മാത്രം ശരീരവും മുഖവും മറക്കാന്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനം ശരിയാണെന്നും ഫ്രഞ്ച് കോടതി നിരീക്ഷിച്ചു. പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് വിധി പുറപ്പെടുവിച്ചത്.

മുസ്ലിം സ്ത്രീകളുടെ പരാതിയിന്മേല്‍ പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നേരത്തെ ഗ്രീൻ പാർട്ടി മേയർ അനുമതി നല്‍കിയിരുന്നു. ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കണം എന്നാണെന്ന് ഗ്രീൻ പാർട്ടി മേയർ എറിക് പിയോളെ പറഞ്ഞിരുന്നത്. എന്നാല്‍ എറിക് പിയോളെയുടെ നടപടി മതപരമായ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമെടുത്ത തീരുമാനമാണെന്നും ഇത്തരം വസ്ത്രങ്ങള്‍ നീന്തല്‍ കുളത്തിന്‍റെ ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മതേതരത്വത്തിന്‍റെ വിജയമാണ് കോടതി വിധിയെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മനിന്‍ പറഞ്ഞു. മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More