LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

ഡല്‍ഹി: തന്‍റെ ജന്മദിനത്തില്‍ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളുമായ ഗൗതം അദാനി. ജന്മദിനം പ്രമാണിച്ച് 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നുവെന്നാണ് ഗൗതം അദാനി അറിയിച്ചിരിക്കുന്നത് . ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖകളുടെ ഉന്നമനത്തിനായാണ്‌ തുക ഉപയോഗിക്കുകയെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാർക്ക് സുക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നതെന്നാണ് റിപ്പോര്‍ട്ട്‌. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്. ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More