LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

ദുബായ്: ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ദുബായില്‍ അവധിക്കാലം ആരംഭിച്ചതോടെയാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബോര്‍ഡിംഗ് പാസിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് യാത്രക്കാരുടെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു. ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് യാത്ര ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുമെന്നും ഇത് പല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭൂരിഭാഗം പേരും തങ്ങള്‍ യാത്ര ചെയ്യുന്നത് ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ ആണെന്ന് കാണിക്കാനാണ് ബോര്‍ഡിംഗ് പാസുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ബോര്‍ഡിംഗ് പാസില്‍ നല്‍കിയിട്ടുള്ള ബാര്‍കോഡിലൂടെയാണ് യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പ് സംഘങ്ങള്‍ ശേഖരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. തട്ടിപ്പ് സംഘം ശേഖരിക്കുന്ന വിവരങ്ങള്‍ കുറ്റകൃത്യത്തിന് ഉപയോഗിക്കും. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ദുബായ് പൊലീസ് അറിയിച്ചു. ആളുകളില്ലാത്ത വീടുകളുടെ വിവരം തിരിച്ചറിഞ്ഞ് തട്ടിപ്പുസംഘം  മോഷണം നടത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More