LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തോക്ക് നിയന്ത്രണ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ തോക്ക് ഉപയോഗം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന തോക്ക് നിയന്ത്രണബില്ലില്‍  പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. നിയമം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് തോക്ക് ലഭിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കും. ഗാര്‍ഹിക പീഡനകേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തോക്ക് ലഭിക്കുകയില്ലെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അപകടകാരികളായവരില്‍ നിന്നും തോക്ക് തിരിച്ചെടുക്കാനുള്ള അവകാശം ഭരണകൂടത്തിനുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. രാജ്യത്ത് തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ കൂടിവരുന്നതിനിടയിലാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ സുപ്രധാന ബില്ല് പാസകുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ആയുധ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട് താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ഈ ബില്ലിന് സാധിക്കില്ല. എന്നാല്‍ കുറെ ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്. രാജ്യത്ത് കൂടി വരുന്ന ആയുധ ലോബിക്കെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം - ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബൈഡന്‍ പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 9000 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയോടെയായിരുന്നു ബില്‍ സെനറ്റില്‍ പാസാക്കിയത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More