LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഭയില്‍ പ്രതിപക്ഷ ബഹളം, മാധ്യമങ്ങള്‍ക്ക് വിലക്ക്; നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയുമായിരുന്നു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും  പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് പ്രതിപക്ഷം അറിയിച്ചത്. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി എന്‍. ജോണ്‍ തുടങ്ങിയ എം എല്‍ എമാര്‍ കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ധരിച്ചാണ് നിയമസഭയിലെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

അതേസമയം, നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിആർഡി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. പി ആര്‍ ഡി നല്‍കുന്നത് ഭരണപക്ഷത്തിന്‍റെ മാത്രം ദൃശ്യങ്ങളാണെന്ന വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. മാധ്യമവിലക്ക് വിവാദമായതോടെ പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ നല്‍കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. 

Contact the author

Web Desk