ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നും തൊഴിലാളികള്‍ക്ക് അവകാശം ഹനിക്കപ്പെട്ടതിനെയാണ് ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്.
ദൃസാക്ഷികള്‍ ഭയന്നുപിന്‍മാറിയില്ലായിരുന്നു എങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്ന് കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഒരു ഗ്ലോറിഫൈഡ് കൊടിസുനി മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിആർഡി നൽകു
ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.