LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വിജയന്‍ പ്രകാശം പരത്തുന്ന മനുഷ്യന്‍, വി ഡി സതീശന്‍ അഹങ്കാരത്തിന് കയ്യും കാലുവെച്ചയാള്‍- എ എന്‍ ഷംസീര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശം പരത്തുന്ന മനുഷ്യനാണെന്ന് സിപിഎം നേതാവ് എ എന്‍ ഷംസീര്‍. 1996-മുതല്‍ 98 വരെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും അന്നത്തെ ഇടതുപക്ഷ സര്‍ക്കാരുമാണ് കേരളത്തിനാകെ വെളിച്ചം നല്‍കിയതെന്ന്  എ എന്‍ ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഹങ്കാരത്തിന് കയ്യും കാലുംവെച്ചയാളാണെന്നും അദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനമെല്ലാം പോയെന്നും ഷംസീര്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്. യുഡിഎഫും ആര്‍എസ്എസും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥാ കാലത്ത് ജയിലിലിട്ട് ഉരുട്ടി. മാസങ്ങളോളം ജയിലിലിട്ടു. തലശേരിയില്‍ നടന്ന ഒരു ചടങ്ങില്‍ കോണ്‍ഗ്രസിന്റെ അന്നത്തെ ഗുണ്ടാതലവന്‍ മമ്പറം ദിവാകരന്‍ അരയില്‍ കത്തിയുമായി താന്‍ കുറേ നടന്നിട്ടുണ്ടെന്ന് പറഞ്ഞു. തലശേരി കലാപത്തിന്റെ സമയത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് സാന്ത്വനമേകിയ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍കൊളളുന്ന മുഖം പാണക്കാട് തങ്ങളുടേതല്ല, പിണറായി വിജയന്റേതാണ്. ടി പത്മനാഭന്റെ ഒരു കഥയുണ്ട് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. അതുപോലെ ഈ നാട്ടില്‍ പ്രകാശം പരത്തുന്നയാളുണ്ടെങ്കില്‍ അത് ആ മനുഷ്യനാണ്'- എ എന്‍ ഷംസീര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനക്ഷേമ നയങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ബിജെപിയും വലതുപക്ഷവും ചേര്‍ന്ന് കടന്നാക്രമിക്കുകയാണെന്നും സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങള്‍ ഇസ്ലാമോഫോബിയ ആവുകയാണെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. ഖുര്‍ആനും ബിരിയാണിച്ചെമ്പും ഇസ്ലാമോഫോബിയക്കായി ഉപയോഗിക്കുകയാണെന്നും പ്രതിക്ഷം ഇസ്ലാമോഫോബിയയുടെ വക്താക്കളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More