LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തീവ്ര ഹിന്ദുത്വക്കെതിരെ ട്വീറ്റ്; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018-ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെതിരായ നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രം ബോധപൂര്‍വ്വം പോസ്റ്റ് ചെയ്തു എന്നാണ് സുബൈറിനെതിരായ കേസ് എന്ന് പൊലീസ് പറഞ്ഞു. 

2020-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് സുബൈറിനെ ഡല്‍ഹി പൊലീസ് വിളിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു. ആ കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് എഫ് ഐ ആറിന്റെ പകര്‍പ്പ് തരാന്‍ തയാറായില്ലെന്നും പ്രതീക് സിന്‍ഹ ആരോപിച്ചു. എന്നാല്‍ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സുബൈറിന്റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ വാര്‍ത്തകളുടെ നിജസ്ഥിതി തുറന്നുകാട്ടുന്നതിനായി മാധ്യമപ്രവര്‍ത്തകരായ സുബൈറും പ്രതീക് സിന്‍ഹയും ചേര്‍ന്ന് 2017-ല്‍ ആരംഭിച്ച വെബ് പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ട് ചെക്കിംഗ് സ്ഥാപനമായി ആള്‍ട്ട് ന്യൂസ് മാറി. ആര്‍എസ്എസും സംഘപരിവാറും പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വെബ്‌ പോര്‍ട്ടല്‍ കൂടിയാണ് ആള്‍ട്ട്  ന്യൂസ്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More