LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എം എല്‍ എമാരെ അയോഗ്യരാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് - സുപ്രീംകോടതിയെ സമീപിച്ച് ശിവസേന

മുംബൈ: വിമത എം എല്‍ എമാരെ അയോഗ്യരാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ശിവസേന. 16 വിമത എം എൽ എ മാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം വർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ നിൽക്കെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് മഹാവികാസ് ആഘാഡി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പരിഗണിക്കും.

ശിവസേനയുടെ നീക്കത്തിനെതിരെ വിമത എം എല്‍ എമാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്നാണ് വിമത എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നാളെയാണ് വിശ്വാസ വോട്ടെടുപ്പ്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിന് നാളെ നിര്‍ണായക ദിനമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ്‌ ഗവര്‍ണര്‍ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തില്‍ അസമില്‍ കഴിയുന്ന വിമത എം എല്‍ എമാര്‍ നാളെ മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തും. നാളെ 11 മണിക്കകം സഭ ചേരണമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നുമാണ് ഗവണറുടെ നിര്‍ദ്ദേശം. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എം.എൽ.എമാരും ആവശ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More