LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണം- സുപ്രീംകോടതി

ഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്നും ഉദയ്പൂരില്‍ നടന്ന ദാരുണ കൊലപാതകത്തിനുകാരണം അവരുടെ പ്രസ്താവനയാണെന്നും സുപ്രീംകോടതി പറഞ്ഞു. പ്രവാചക നിന്ദയുടെ പേരില്‍ രാജ്യത്തുണ്ടായ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്ന് പറഞ്ഞ കോടതി, അവര്‍ ജനങ്ങളുടെ വികാരങ്ങള്‍ ആളിക്കത്തിച്ചു എന്നും കുറ്റപ്പെടുത്തി. കോടതിയുടെ പരിഗണനയിലുളള വിഷയം ടിവി ചാനല്‍ ചര്‍ച്ചയില്‍ എന്തിനാണ് സംസാരിച്ചത്? വിവാദ പ്രസ്താവന പിന്‍വലിക്കാന്‍ വൈകിയെന്നും അറസ്റ്റ് നടക്കാതിരുന്നത് അവര്‍ക്കുളള സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി വിമര്‍ശിച്ചു. തനിക്കെതിരായ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് അവരുടെ ഹര്‍ജി പരിഗണിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെയ് 28-ന് ചാനല്‍ ചര്‍ച്ചക്കിടെ അഭിഭാഷകയും ബിജെപി ദേശീയ വക്താവുമായിരുന്ന നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. നൂപുരിന്റെ പരാമര്‍ശം ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള അറബ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചിരുന്നു. ഇതോടെ പാര്‍ട്ടി നൂപുര്‍ ശര്‍മ്മയുടെ പ്രാഥമികാംഗത്വം ഒഴിവാക്കി സസ്‌പെന്‍ഡ് ചെയ്തു. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനക്കെതിരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരുള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ടാവുകയും അവ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കാനുളള ശ്രമം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നൂപുരിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണം എന്ന സുപ്രീം കോടതി വിധി. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More