LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാസ്പോര്‍ട്ട്‌ തിരികെ വേണം; കോടതിയെ സമീപിച്ച് ആര്യന്‍ ഖാന്‍

മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് തടഞ്ഞുവെച്ചിരിക്കുന്ന പാസ്പോര്‍ട്ട്‌ തിരികെ വേണമെന്ന അവശ്യവുമായി ആര്യന്‍ ഖാന്‍ കോടതിയെ സമീപിച്ചു. ലഹരിമരുന്ന് കേസില്‍ അന്വേഷണ സംഘം ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാസ്പോര്‍ട്ട്‌ തിരികെ നല്‍കണമെന്ന ആവശ്യവുമായി ആര്യന്‍ ഖാന്‍ കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതിന്‍റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് എന്‍സിബിക്ക് നല്‍കിയത്.

 കേസ് പരിഗണിച്ച കോടതി എന്‍ സി ബിയോട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കുമ്പോള്‍ ആയിരുന്നു അറസ്റ്റ്. കപ്പലില്‍ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ അടക്കം പിടികൂടിയിരുന്നു. 28 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഒക്ടോബര്‍ മുപ്പതിനാണ് ആര്യന് ജാമ്യം ലഭിച്ചത്. ഷാരൂഖ്‌ ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നിന്നത്. 

Contact the author

National Desk