LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

മെക്‌സിക്കോ സിറ്റി: ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍. സാന്‍ പെഡ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് ആചാരാനുഷ്ടാനങ്ങളോടെ ചീങ്കണ്ണിയെ വിവാഹം കഴിച്ചത്. തെക്കുപടിഞ്ഞാറന്‍ മെക്‌സികോയിലെ സാന്‍ പെഡ്രോ ഹുവാമെലുല ഗ്രാമത്തില്‍വെച്ചായിരുന്നു വിവാഹം. മേയര്‍ വിക്ടര്‍ ഹ്യൂഗോയുടെ സമുദായത്തിന്റെ വിശ്വാസമനുസരിച്ച് പ്രകൃതി ദേവതയുടെ പ്രീതിക്കായാണ് ചീങ്കണ്ണിയെ വിവാഹം കഴിക്കുന്നത്. ആവശ്യത്തിന് മഴ ലഭിക്കാനും നദിയില്‍ മത്സ്യസമ്പത്തുണ്ടാകാനും ഗ്രാമത്തില്‍ സമൃദ്ധിയുണ്ടാകാനും ഇങ്ങനെ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. 

ചീങ്കണ്ണിയെ ഭൂമീദേവിയുടെ പ്രതീകമായാണ് അവര്‍ സങ്കല്‍പ്പിക്കുന്നത്. മേയര്‍ ചീങ്കണ്ണിയെ വിവാഹം കഴിക്കുന്നതിലൂടെ ഭൂമീ ദേവതയും മനുഷ്യനും ഒന്നിക്കുന്നു എന്നാണ് വിശ്വാസം. മെക്‌സിക്കോയിലെ ഓക്‌സാകയുടെ പസഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് സാന്‍ പെഡ്രോ ഹുവാമെലുല. മത്സ്യബന്ധനമാണ് ഇവിടുളളവരുടെ പ്രധാന ഉപജീവനമാര്‍ഗം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരമ്പരാഗത വെളുത്ത വസ്ത്രം ധരിപ്പിച്ച്, സംഗീതത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് വധുവായ ചീങ്കണ്ണിയെ വിവാഹവേദിയിലെത്തിച്ചത്. മേയര്‍ വധുവിനെ ചുംബിച്ചതോടെ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി. മേയര്‍ ചുംബിക്കുമ്പോള്‍ തിരിച്ച് കടിക്കാതിരിക്കാന്‍  ചീങ്കണ്ണിയുടെ വായ കൂട്ടിക്കെട്ടിയിട്ടുണ്ടായിരുന്നു. ചീങ്കണ്ണിയെ വിവാഹം കഴിക്കുന്ന ആചാരം നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ്. ഒക്‌സാകയിലെ ചോണ്ടാല്‍, ഹുവേവ് തദ്ദേശീയര്‍ക്കിടയിലാണ് ഇത്തരത്തില്‍ വിവാഹങ്ങള്‍ നടക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More