LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാന്ധിചിത്രം തകര്‍ത്തത് എസ് എഫ് ഐക്കാര്‍ പോയതിനുശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്

വയനാട്: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐക്കാര്‍ പുറത്തുപോയതിനുശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുന്ന സമയത്തെ ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. അവര്‍ പുറത്തുപോയതിനുശേഷമുളള ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ എടുക്കുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീടാണ് അത് താഴെ വീണ് പൊട്ടിയ  നിലയിലുളള ചിത്രങ്ങള്‍ പുറത്തുവന്നത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ചിത്രങ്ങളടിസ്ഥാനമാക്കിയുളള റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. 

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസ് എഫ് ഐക്കാര്‍ കസേരയില്‍ വാഴ കൊണ്ടുവയ്ക്കുന്ന സമയത്തും ഗാന്ധിജിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് പുറത്തുവന്ന ചിത്രങ്ങളില്‍ താഴെ കമിഴ്ന്ന നിലയിലായിരുന്നു ചിത്രമെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന നേതൃത്വം ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചുതകര്‍ത്തിനാണ് നടപടി. പകരം ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിട്ടുണ്ട്. നിലവില്‍ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനര്‍. തുടര്‍നടപടികള്‍ ഈ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഓഫീസിനുമുന്നിലെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറി ഓഫീസിനകത്തെ ഫര്‍ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.  ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More