സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
യുപിയിലും മധ്യപ്രദേശിലുമുള്ള പല സ്കൂളുകളിലെയും കൊച്ചുകുട്ടികളെ അണിനിരത്തി സമാന പ്രതിജ്ഞ നടത്തുന്നതിൻ്റെ വീഡിയോകളും വൈറലായ വാർത്തകളും വായിക്കുകയുണ്ടായി. ഗുജറാത്തിലെ പ്രസംഗമത്സരം 11-13 വയസ്സുകാർക്കായിരുന്നു എന്നോർക്കണം. സംഘാടകർ രണ്ട് സർക്കാർ വകുപ്പുകളും! Catch them young എന്ന ഫാസിസ്റ്റ് കുടില കൗശലം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ആ പ്രായത്തിൽ തന്നെ അവരിൽ വിദ്വേഷത്തിൻ്റെ വിഷം കുത്തിവയ്ക്കുകയും ഹിംസയുടെ മൂർത്തികളെ മാതൃകകളായി അവരോധിക്കുകയും ചെയ്യുന്നു.
ഗാന്ധിജിയുടെ അന്ത്യയാത്രയ്ക്കു മുമ്പേ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു അനുരഞ്ജന ചര്‍ച്ചനടന്നു. തീര്‍പ്പാകാത്ത ആ ചര്‍ച്ചയ്ക്കിടയിലാണ് ഗാന്ധി പിരിഞ്ഞുപോയത്. 1948 ജനുവരി-30. മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം!
ചരിത്രം വളച്ചൊടിക്കുകയും കൃത്രിമമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെന്നും ശാസ്ത്ര ചിന്തയ്ക്കുപകരം കേന്ദ്രസര്‍ക്കാര്‍ തന്നെ അന്ധവിശ്വാസവും വ്യാജ ചരിത്രവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.