LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു; ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥലംവിട്ടു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജനം കൊട്ടാരം കയ്യേറുന്നതിനു മുന്‍പേ തന്നെ അദ്ദേഹം ഔദ്യോഗിക വസതിയൊഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിതന്നെ അദ്ദേഹം സ്ഥലംവിട്ടു. ഗോതബയ രജപക്‌സെ രാജ്യംവിട്ടതായും വാര്‍ത്തകളുണ്ട്. സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രസിഡന്റിന്റെ വസതിയിലേക്ക് കയറിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സൈന്യം ആകാശത്തേക്ക് വെടിവയ്ച്ചു. കനത്ത സുരക്ഷാ വിന്യാസമുളള പ്രസിഡന്റിന്റെ വസതിക്കുളളില്‍ പ്രധിഷേധക്കാര്‍ ഇരച്ചുകയറുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുളള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. മാസങ്ങളായി ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമെല്ലാം ഗുരുതരമായ ക്ഷാമമാണ് നേരിടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹിന്ദ രജപക്‌സെ രാജിവെച്ചതിനുശേഷം മെയ് 12-ന് റനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വാഗ്ദാനം ചെയ്തായിരുന്നു റനില്‍ വിക്രമസിംഗെ അധികാരത്തിലെത്തിയത്. എന്നാല്‍ ഭരണത്തിലേറി രണ്ടുമാസം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളുടെ ദുരവസ്ഥയ്ക്ക് അയവുണ്ടായില്ല. ഇതോടെയാണ് പ്രസിഡന്റും രാജിവെക്കണമെന്ന ആവശ്യവുമായി ജനം തെരുവിലിറങ്ങിയത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More