LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ വസതിയില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രജപക്‌സെയുടെ വസതിയില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍. പ്രതിഷേധക്കാര്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്ക് ലഭിച്ച തുക സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിരൂക്ഷമായതിനെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ പ്രതിഷേധം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ ഗോതബയ രജപക്‌സെയുടെ വസതിയില്‍ നിന്നും ലഭിച്ച പണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‍വര്‍ധനേ താത്കാലിക പ്രസിഡന്‍റാകുമെന്ന് റിപ്പോര്‍ട്ട്‌. അടുത്ത ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഗോതബയ രജപക്‌സെയുടെ സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സൈന്യം ആകാശത്തേക്ക് വെടിവയ്ച്ചു. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുളള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. മാസങ്ങളായി ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമെല്ലാം ഗുരുതരമായ ക്ഷാമമാണ് നേരിടുന്നത്. രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More