LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗോള്‍വള്‍ക്കര്‍ക്കെതിരായ പരാമര്‍ശം; വി ഡി സതീശനെതിരെ ആര്‍ എസ് എസ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരാതി നല്‍കി ആര്‍ എസ് എസ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കണ്ണൂര്‍ മുന്‍സിഫ് കോടതി ഇന്ന് തന്നെ കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ ഗോള്‍വള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വി ഡി സതീശന്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആര്‍എസ്എസ് കേരളം പ്രാന്ത സംഘചാലക് കെ.കെ.ബാലറാമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാ​ദ പരാമർശവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും കെ.കെ. ബലറാം അയച്ച കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വി ഡി സതീശന്‍ മാപ്പ് പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ആര്‍ എസ് എസ് നിയമനടപടികളിലേക്ക് കടക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് നടത്തിയ പരാമര്‍ശം 'ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തില്‍ നിന്നും കടമെടുത്തതായിരുന്നുവെന്നാണ് വി ഡി സതീശന്‍റെ പരാമര്‍ശം. എന്നാല്‍, വിഷയം നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും ആര്‍ എസ് എസിന്‍റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഗോള്‍വള്‍ക്കറിന്‍റെ ഈ സമീപനത്തെയാണ് സജി ചെറിയാന്‍റെ വാക്കുകളോട് താരതമ്യപ്പെടുത്തിയതെന്നാണ് വി ഡി സതീശന്‍റെ വാദം. വിചാരധാരയിലെ 350-ാം പേജിലാണ് ഗോള്‍വാള്‍ക്കറുടെ പരാമര്‍ശമുള്ളതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More