LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ധീരജിനെ അപമാനിച്ചു; ഇടുക്കി ഡി സി സി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പിതാവ്

കണ്ണൂര്‍: ഇടുക്കി ഡി സി സി അധ്യക്ഷന്‍ സി പി മാത്യുവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട ധീരജിന്‍റെ പിതാവ്. ധീരജിനെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്നാണ് മാനനഷ്ടക്കേസില്‍ പറയുന്നത്. ജൂണ്‍ 25 -ന് മാത്യൂ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ധീരജിന്‍റെ പിതാവ് രവീന്ദ്രന്‍ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് തകര്‍ത്തവര്‍ക്കും ധീരജിന്‍റെ അവസ്ഥയുണ്ടാകുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കി. കള്ളും കഞ്ചാവും ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണ്‌ ധീരജെന്ന് മാത്യൂ പറഞ്ഞു. ഇത് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. മാത്യൂവിന്‍റെ പരാമര്‍ശം ധീരജിനെയും കുടുംബത്തെയും മോശമായി ബാധിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു. പറഞ്ഞ കാര്യങ്ങളില്‍ ഖേദപ്രകടനം നടത്തില്ലെന്നും ധീരജിനെ കൊന്നത് എസ് എഫ് ഐക്കാരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എസ് എഫ് ഐക്കാര്‍ കെ എസ് യു നേതാക്കളെ കുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ ധീരജിന് കുത്തേറ്റതാണ്. കേസന്വേഷിച്ച പൊലീസുകാര്‍ക്കും ഇക്കാര്യം അറിയാം. കോളേജില്‍ എസ് എഫ് ഐക്കാര്‍ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. പൊലീസിനെ ഇടതുപക്ഷം കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയിരിക്കുകയാണ്. തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം കോടതിയെ സമീപിക്കട്ടെ എന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും സിപി മാത്യു പറഞ്ഞിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More