LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുര്‍ത്തയും പൈജാമയും ധരിച്ച് അധ്യാപകന്‍; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

പാറ്റ്‌ന: കുര്‍ത്തയും പൈജാമയും ധരിച്ചതിന് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്റെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍. ബിഹാറിലെ ലഖിസാരായ് ജില്ലയിലാണ് സംഭവം. അധ്യാപകനെപ്പോലെയല്ല, ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെപ്പോലെയാണ് പ്രധാനാധ്യാപകന്‍ വസ്ത്രം ധരിക്കുന്നതെന്നാണ് കളക്ടറുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നിര്‍ഭയ് കുമാര്‍ സിംഗ് എന്ന അധ്യാപകനെതിരെയാണ് ലഖിസാരായ് കളക്ടര്‍ സഞ്ജയ് കുമാര്‍ സിംഗിന്റെ നടപടി.

ജൂലൈ ആറിന് ബല്‍ഗുദാര്‍ ഗ്രാമത്തിലുളള ഹൈസ്‌കൂളില്‍ കളക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെയാണ് പ്രധാനാധ്യാപകന്റെ വേഷത്തെച്ചൊല്ലി തര്‍ക്കം ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിങ്ങളെ കണ്ടിട്ട് അധ്യാപകനെപ്പോലെ ഇല്ലല്ലോ. ഏതോ ഒരു പ്രാദേശിക ജനപ്രതിനിധിയാണെന്നാണ് ഞാന്‍ കരുതിയത്. ഈ വേഷത്തില്‍ അധ്യാപകനെക്കാണാന്‍ ആര്‍ക്കെങ്കിലും ഇഷ്ടമാവുമോ? അധ്യാപകനാണെങ്കില്‍ അധ്യാപകനെപ്പോലെ വസ്ത്രം ധരിക്കണം. ഈ വേഷത്തില്‍ നിങ്ങളെ അധ്യാപകനായി അംഗീകരിക്കാനാവില്ല. ജനപ്രതിനിധിയെപ്പോലെ വസ്ത്രം ധരിക്കാനാണെങ്കില്‍ പോയി വോട്ടുചോദിച്ചു നടക്കൂ. ഇവിടെ അലംഭാവം കാണിക്കാന്‍ അനുവദിക്കില്ല'-എന്നാണ് കളക്ടര്‍ അധ്യാപകനോട് പറഞ്ഞത്.

സ്‌കൂളിലെ കുട്ടികള്‍ക്കുമുന്നില്‍വെച്ചാണ് കളക്ടര്‍ അധ്യാപകനെ ശാസിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Contact the author

Web Desk