LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ നേതാവിന്‍റെ കീഴിലാണ് കേരളത്തിലെ കോണ്‍ഗ്രസ് - സുധാകരനെതിരെ പിണറായി

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെ പേര് പറയാതെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ നേതാവിന്‍റെ കീഴിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് എല്‍ ഡി എഫി ന്‍റെ കരുത്തുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത സിപിഎം വിരോധം വെച്ച് പുലര്‍ത്തി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് കോണ്‍ഗ്രസ് മറന്നുപോകരുത്. അടിയന്തര പ്രേമയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെയും സുധാകരനെയും വിമര്‍ശിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ഇടതുപക്ഷ മുഖ്യമായി കണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു ത്രിപുര. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷത്തിനെ തകര്‍ക്കാന്‍ ബിജെപി കൂട്ടുപിടിച്ചത് കോണ്‍ഗ്രസിനെയാണ്. ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതിയെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിനെ എല്ലാരീതിയിലും തൂത്തുവാരാന്‍ സാധിക്കുമെന്ന് ബിജെപിക്ക് അറിയാം. പക്ഷെ കോണ്‍ഗ്രസിനെ മൊത്തമായി വിലക്ക് വാങ്ങിയാലും എല്‍ ഡി എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ സാധിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More