LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുരളീധരനും സുരേന്ദ്രനും ഇവിടെയുളളിടത്തോളം കാലം എത്ര കേന്ദ്രമന്ത്രിമാര്‍ വന്നാലും ബിജെപി ഗതിപിടിക്കില്ല- കെ മുരളീധരന്‍

തിരുവനന്തപുരം: ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേന്ദ്രമന്ത്രിമാര്‍ കേരളം സന്ദര്‍ശിക്കുന്നതിനെ ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രനും വി മുരളീധരനും ഉളളിടത്തോളം കാലം കേരളത്തില്‍ ബിജെപി ഗതിപിടിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെ മുരളീധരന്റെ വാക്കുകള്‍

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും അതിനുമുന്‍പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നരേന്ദ്രമോദി എന്ത് നിയമങ്ങള്‍ കൊണ്ടുവന്നാലും കുഴപ്പമില്ല കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഞാന്‍ സംരക്ഷിച്ചോളാം എന്നാണ്. സ്വന്തം പാര്‍ട്ടി ഓഫീസിനെയും അനുയായികളെയും സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണോ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പോകുന്നത്? പല കാര്യങ്ങളിലും ബിജെപിയെ ബൂസ്റ്റ് ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രി ഇവിടെ വന്നു. ഇവിടെ ഒരുപാട് കേന്ദ്രമന്ത്രിമാര്‍ വന്നുപോകുന്നുണ്ട്. എല്ലാം നമ്മള്‍ ഗൗരവത്തിലെടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ ഏത് കേന്ദ്രമന്ത്രി വന്ന് എന്തൊക്കെ പ്രഭാഷണം നടത്തിയാലും ബിജെപി കേരളത്തില്‍ നിലംതൊടില്ല. പിന്നെന്തിനാണ് ഇതിനൊക്കെ ഇത്ര ഗൗരവം കൊടുക്കുന്നത്. 

രണ്ട് ആളുകള്‍ ബിജെപിയിലുളളിടത്തോളം കാലം കേരളത്തില്‍ ബിജെപിയെ കോണ്‍ഗ്രസിനും സിപിഎമ്മിനും പേടിക്കേണ്ടതില്ല. വി മുരളീധരനും കെ സുരേന്ദ്രനും. അവരുളളിടത്തോളം കാലം ആ പാര്‍ട്ടി ഗതിപിടിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ക്ക് നഷ്ടമായ വോട്ട് ബാങ്കുകള്‍ ഞങ്ങളിലേക്ക് തിരികെ വരാന്‍ തുടങ്ങി. അതുകൊണ്ട് ഞങ്ങള്‍ക്ക് സന്തോഷമാണ്. സിപിഎമ്മിനും സന്തോഷിക്കാം. ഈ രണ്ടുനേതാക്കള്‍ അവര്‍ക്കും വോട്ട് മറിച്ച് കൊടുക്കാറുണ്ടല്ലോ. സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല. വിദേശകാര്യ സെക്രട്ടറിയായിട്ട് നേരേ മന്ത്രിയായ ആളാണ്. അങ്ങനെ ഒരുപാട് നാടകങ്ങള്‍ കേരളത്തിലുണ്ടാവും. അതിനൊന്നും അത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.

എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിനുമൊക്കെ മറയിടാന്‍ വേണ്ടി ചെയ്ത വൃത്തികെട്ട ഒരു നാടകമായിപ്പോയി. എന്തൊക്കെ സര്‍ക്കസ് കാണിച്ചാലും സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുന്നതുവരെ മുഖ്യമന്ത്രി ജനങ്ങളുടെ മനസില്‍ പ്രതിസ്ഥാനത്തുതന്നെയാണ്. സ്വര്‍ണ്ണക്കടത്തുകേസില്‍ അന്വേഷണം വരുന്നതുവരെ സമാധാനത്തോടെ കേരളം ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More