LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ നിരാശപ്പെടുത്തി- വെളളാപ്പളളി നടേശന്‍

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ വിമർശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.  രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും മന്ത്രിമാര്‍ക്കെല്ലാം പരിചയക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരില്‍ കൂടുതലും പ്രഗത്ഭരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെയും വെളളാപ്പളളി വിമര്‍ശനമുന്നയിച്ചു. 'കോണ്‍ഗ്രസിപ്പോള്‍ പടുകുഴിയിലാണ്.  പാര്‍ട്ടിയുടെ സര്‍വ്വനാശം അടുത്തു. പ്രതിപക്ഷം എന്നാല്‍ വെറുതെ പ്രസംഗം നടത്തല്‍ മാത്രമല്ല. അതിനൊത്ത് പ്രവർത്തിക്കുകകൂടി വേണം'-വെളളാപ്പളളി പറഞ്ഞു. വി ഡി സതീശനേക്കാള്‍ മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വെളളാപ്പളളി പ്രതികരിച്ചു. 'ഇന്ത്യന്‍ കറന്‍സിയുംകൊണ്ട് ദുബായില്‍ പോയിട്ട് എന്ത് കിട്ടാനാണ്. ലോജിക്കില്ലാത്ത കാര്യങ്ങളാണ് ഓരോരുത്തര്‍ പറയുന്നത്. അവിടുത്തെ രാജാവിന് ഇന്ത്യന്‍ നോട്ടാണോ കൈക്കൂലി കൊടുക്കുന്നത്. അവിടുത്തെ പണമല്ലേ വേണ്ടത്. നാട്ടുകാരെ പറ്റിക്കാനാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്. മുഖ്യമന്ത്രിക്ക് പണമുണ്ടാക്കണമെങ്കില്‍ വെറെന്തൊക്കെ വഴികളുണ്ട്. അല്ലാതെ ബാലിശമായ ആരോപണങ്ങളുന്നയിക്കുകയല്ല വേണ്ടത്'- വെളളാപ്പളളി നടേശന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More