LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ ദിലീപിനെ ഏറെ വേദനയോടെ തന്നെ മനസില്‍നിന്ന് വെട്ടും- സംവിധായകന്‍ രഞ്ജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന് സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. ദിലീപിന്റെ പേര് മനസില്‍നിന്ന് വെട്ടാന്‍ സമയമായിട്ടില്ലെന്നും കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ മനസില്‍നിന്ന് ഏറെ പ്രയാസത്തോടെയും വേദനയോടെയും ദിലീപിനെ വെട്ടുമെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയാ വണ്‍ എഡിറ്റോറിയലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കേസ് കോടതിയിലിരിക്കുകയാണ്.  ഈ കേസില്‍ തീര്‍പ്പുണ്ടാകുന്ന നിമിഷം, വിധി വരുന്ന സമയത്ത് ദിലീപ് കുറ്റവാളിയാണെന്ന് തെളിയുകയാണെങ്കില്‍ അന്ന് ദിലീപിന്റെ പേര് ഏറെ വേദനയോടെതന്നെ മനസില്‍നിന്ന് വെട്ടും. ഫിയോക്കിന്റെ വേദിയില്‍ ദിലീപിനെ കണ്ടത് യാദൃശ്ചികമായാണ്. എന്നാല്‍, സംഘടനയുടെ ചെയര്‍മാന്‍ ദിലീപാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഞാന്‍ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നു'-രഞ്ജിത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടന്ന പ്രതിഷേധ യോഗത്തിലേക്ക് സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും വരാന്‍ തയാറായില്ലെന്നും രഞ്ജിത്ത് ആരോപിച്ചു. സംഭവം നടന്നപ്പോള്‍ താനും രഞ്ജി പണിക്കരും ചേര്‍ന്നാണ് എല്ലാവരെയും ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലേക്ക് വിളിച്ചതെന്നും അന്ന് എ എം എം എയുടെ നേതാക്കളായ മമ്മൂട്ടിയും ഇന്നസെന്റും പത്രക്കുറിപ്പ് ഇറക്കിയാല്‍പോരെ എന്നാണ് ചോദിച്ചതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More