LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലുലു മാളിലെ നിസ്‌കാരം ഗൂഢാലോചനയെന്ന സംശയം ബലപ്പെടുത്തി സിസി ടിവി ദൃശ്യങ്ങള്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലുലു മാളില്‍ നടന്ന നിസ്‌കാരം ഗൂഢാലോചനയുടെ ഭാഗമായാണെന്ന സംശയം ബലപ്പെടുത്തി സിസി ടിവി ദൃശ്യങ്ങള്‍. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ചിലര്‍ കരുതിക്കൂട്ടി മാളിലെത്തി നിസ്‌കരിക്കുകയായിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലുലു മാള്‍ അധികൃതര്‍ പൊലീസിന് കൈമാറിയ സിസി ടിവി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണാം. അവരാരുംതന്നെ മാളിനകം ചുറ്റി നടന്ന് കാണുകയോ അവിടുളള കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുകയോ ചെയ്യുന്നില്ല. ധൃതിയില്‍ മാളിലെത്തിയ സംഘം ആദ്യംതന്നെ ഇരിക്കാനും നിസ്‌കരിക്കാനുമുളള സ്ഥലം തേടുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. 

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രമാണ്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ സംഘം ആദ്യം മാളിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ നിസ്‌കരിക്കാന്‍ ശ്രമിക്കുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം തടഞ്ഞതോടുകൂടി അവര്‍ തിരക്ക് കുറഞ്ഞ മാളിന്റെ രണ്ടാം നിലയിലേകക്ക് പോയി. സ്ഥലം കണ്ടെത്തിയ ഉടന്‍തന്നെ ആറുപേര്‍ നിസ്‌കരിക്കാന്‍ തുടങ്ങി. മറ്റ് രണ്ടുപേര്‍ ഫോട്ടോയും വീഡിയോയും എടുത്തു. എങ്ങനെ നിസ്‌കരിക്കണമെന്ന പ്രാഥമികമായ അറിവുപോലും ഇവര്‍ക്കില്ലെന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകുമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണയായി നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ടുമിനിറ്റ് വരെ സമയമെടുക്കാറുണ്ട്. എന്നാല്‍ ലുലു മാളില്‍ നിസ്‌കരിച്ചവര്‍ കൃത്യം 18 സെക്കന്റുകള്‍ക്കുളളില്‍ നിസ്‌കാരം പൂര്‍ത്തിയാക്കി എഴുന്നേല്‍ക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ നിസ്‌കരിക്കാന്‍ ഇരിക്കുന്ന ദിശയും തെറ്റാണ്. ധൃതിയില്‍ വീഡിയോ ചിത്രീകരിച്ച ശേഷം സംഘം മാളില്‍നിന്ന് പുറത്തേക്ക് പോകുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

മാളില്‍ ചില വിശ്വാസികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ ഹിന്ദു മഹാസഭയുള്‍പ്പെടെയുളള തീവ്ര ഹിന്ദുത്വസംഘടനകള്‍ മാളിനെതിരെ രംഗത്തെത്തിയിരുന്നു. ലുലു മാള്‍ ബഹിഷ്‌കരിക്കണമെന്നും മാളില്‍ നിസ്‌കരിച്ചാല്‍ സുന്ദരകാണ്ഡം ചൊല്ലുമെന്നുമായിരുന്നു ഹിന്ദുത്വവാദികളുടെ ഭീഷണി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാളില്‍ എല്ലാ മതപരമായ പ്രാര്‍ത്ഥനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More