LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗൗതം അദാനി ലോക സമ്പന്നരില്‍ നാലാമന്‍

ഡല്‍ഹി: ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൌതം അദാനി ലോക സമ്പന്നരില്‍ നാലാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിയാണ് ലോക കോടീശ്വരന്മാരില്‍ നാലാമനായി ഗൗതം അദാനി ഇടം പിടിച്ചത്. ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനി മുന്‍ നിരയിലേക്ക് എത്തിയിരിക്കുന്നത്. 9,23,214 കോടിരൂപയാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 8,36,088 കോടി രൂപയാണ്. 

ഈ വർഷമാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഉയർന്നത്. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്. ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് ഇടം പിടിച്ചിരിക്കുന്നത്. ബെർനാർഡ് അറോൾട്ട്, ജെഫ് ബെസോസ്, തുടങ്ങിയ വ്യവസായ പ്രമുഖരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഫോബ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് മുകേഷ് അംബാനി പത്താം സ്ഥാനത്താണ്. മുകേഷ് അംബാനിയുടെ ആസ്തി 7,19,388 കോടി രൂപയാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More