LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്- ശശി തരൂര്‍

ഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് ശശി തരൂര്‍ എം പി. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കാന്‍ നിന്നാല്‍  ബിജെപിയെ താഴെയിറക്കാന്‍ സാധിക്കില്ല. ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായ വ്യത്യാസം കാര്യമായി എടുക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ആശയവിനിമയത്തിലെ പോരായ്‌മയാണ് ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇരുസഭകളിലുമായി 35 എം പിമാരുള്ള തങ്ങളുടെ പാർട്ടിയുമായി വേണ്ടത്ര കൂടിയാലോചിക്കാതെയാണ്‌ അൽവയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതെന്നും അതുകൊണ്ട്‌ വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിൽക്കും, ഇതേ നിലപാടാണ് 85 ശതമാനം എം പിമാര്‍ക്കുമുള്ളത്. അതേസമയം എൻ ഡി എ സ്ഥാനാർത്ഥി ജഗ്‌ദീപ്‌ ധൻഖറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. 

Contact the author

National Desk