LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയത് കനത്ത ഹൃദയവേദനയോടെ - ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍

മുംബൈ: വിമതനീക്കത്തിലൂടെ അധികാരത്തിലെത്തിയ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് കനത്ത ഹൃദയവേദനയോടെയാണെന്ന് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ദേവേന്ദ്ര ഫട്നാവിസിനു പകരം ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 'സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഉദ്ദേശിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രനേതൃത്വം വളരെ ദുഖത്തിലായിരുന്നു. സംസ്ഥാന ഘടകത്തിന്‌ ഈ തീരുമാനത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും എല്ലാവരും മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ അംഗീകരിക്കുകയായിരുന്നു' -  ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായാണ് ഉദ്ധവ് താക്കറെയെ അധികാരത്തില്‍ നിന്നും താഴെയിറക്കി ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്നാവിസിന് മുഖ്യമന്ത്രി കസേര കിട്ടുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം ഉപ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചത്.

അതേസമയം, മഹാരാഷ്ട്രയിലെ ബി.ജെ.പി അധ്യക്ഷന്‍ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ നിന്നും ബിജെപിക്ക് ഷിൻഡെ വിഭാഗത്തിനോടുള്ള അതൃപ്തിയാണ് പുറത്തുവന്നതെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More